Saturday, April 16, 2016

കാലം

വാക്കുകള്‍ക്കുമേല്‍
കാലം അടര്‍ന്നുവീണ്
പറഞ്ഞതൊക്കെയും
കാണാതെ പോവുന്നു...

നാം തളിര്‍ത്ത മഞ്ചാടിത്തണലില്‍
ഓര്‍മകള്‍, ചെഞ്ചോരമണികളായി
ഉതിര്‍ന്നു മായുന്നു...

പറഞ്ഞത് കര്‍ത്താവായാലും
കാറല്‍ മാക്സായാലും കൊള്ളാം
ചരിത്രം ആവര്‍ത്തിക്കും,
ഒരു മാതിരി വൃത്തികെട്ട രീതിയില്‍.

2 comments:

  1. വാക്കുകൾക്കുമേൽ
    കാലം അടർന്നുവീണ്
    പറഞ്ഞതൊക്കെയും
    കാണാതെ പോവുന്നു...👌👌👌

    ReplyDelete
  2. This comment has been removed by the author.

    ReplyDelete