നടന്നുതീര്‍ത്ത വഴികളില്‍
മഴചൊരിയുന്നതറിയാതെ
വരള്‍ച്ചയുടെ ഋഷിശൃംഗത്തിലേയ്ക്ക്
മഴത്തുള്ളിതേടി
ഒരു കസ്തൂരിമാന്‍
ഒടുവില്‍,
മഴപെയ്യാക്കുന്നില്‍
വരള്‍ച്ചയുടെ പൊത്തില്‍
കണ്ടതൊരു വേഴാമ്പല്‍ തപം
ദൂരെ,
പെയ്തിറങ്ങുന്ന താഴ്‍വാരങ്ങളിലേയ്ക്ക്
അവള്‍ അവനെ ക്ഷണിച്ചു
അവന്‍ പറഞ്ഞു
നീ ഇന്നും, ഒരു കസ്തൂരിമാന്‍
ചില യോഗങ്ങള്‍ അപരിഹാര്യമാണ്
വേനലില്ലെങ്കില്‍ വേഴാമ്പലില്ല
നീ നിന്റെ ഗന്ധം തേടിപ്പോവുക
മഴചൊരിയുന്നതറിയാതെ
വരള്‍ച്ചയുടെ ഋഷിശൃംഗത്തിലേയ്ക്ക്
മഴത്തുള്ളിതേടി
ഒരു കസ്തൂരിമാന്‍
ഒടുവില്‍,
മഴപെയ്യാക്കുന്നില്‍
വരള്‍ച്ചയുടെ പൊത്തില്‍
കണ്ടതൊരു വേഴാമ്പല്‍ തപം
ദൂരെ,
പെയ്തിറങ്ങുന്ന താഴ്‍വാരങ്ങളിലേയ്ക്ക്
അവള്‍ അവനെ ക്ഷണിച്ചു
അവന്‍ പറഞ്ഞു
നീ ഇന്നും, ഒരു കസ്തൂരിമാന്‍
ചില യോഗങ്ങള്‍ അപരിഹാര്യമാണ്
വേനലില്ലെങ്കില്‍ വേഴാമ്പലില്ല
നീ നിന്റെ ഗന്ധം തേടിപ്പോവുക
വരൾച്ചയുടെ ഋഷിശൃംഗത്തിലേയ്ക്ക് മഴത്തുള്ളിതേടി.....
ReplyDeleteനന്നായിരിക്കുന്നു...👌👌👌
ReplyDelete