കുറ്റി പറയുന്നു
ഇത് എന്റെ പ്രണയമാണ്.
നിന്നെ എനിക്കു
ചുറ്റും ഭ്രമണം ചെയ്യിക്കുന്ന
ഒരിക്കലും തകരാത്ത
സുന്ദരമായ പ്രണയം
ആട് പറയുന്നു
ഇതെന്റെ ദുര്‍വിധി
വട്ടത്തിലുള്ള ജീവിതം
തൊട്ടടുത്ത പുല്ലിനെ
മരുപ്പച്ചയാക്കുന്ന
നാലുകാലപ്പുറത്തെ
ജലംകൊണ്ട്
ദാഹമൊരുക്കുന്ന
തീരാശാപമായ കുരുക്ക്
എനിക്ക്
ശ്വാസംമുട്ടുന്നു
കയര്‍ പറയുന്നു
രണ്ടുപേരും
വലയുന്നുണ്ട്
അകലാനുലയുന്നുണ്ട്
മുറുക്കം ഉടലില്‍ ഞാനറിയുന്നുണ്ട്
മുറുക്കം ഉടലില്‍ ഞാനറിയുന്നുണ്ട്
എന്നിട്ടും,
ഒരാളൊടുങ്ങും വരെ
ഇതു തുടരും
നിന്നെ എനിക്കു ചുറ്റും ഭ്രമണം ചെയ്യിക്കുന്ന ഒരിക്കലും തകരാത്ത സുന്ദരമായ പ്രണയം...very good
ReplyDelete