Sunday, September 28, 2014

പുഴയൊഴുകും വഴി

അങ്ങനെ
ഒരു പുഴ ഒഴുകിത്തീരുകയാണ്...

കൂര്‍ത്ത കല്ലുകളെ തഴുകിയൊഴുകി
ഉടല്‍ മുറിഞ്ഞ ഒരു പുഴ

ചെളിക്കും ചരലിനും വെള്ളാരംകല്ലിനും
കണ്ണാടിയായ പുഴ

നിന്റെ ദാഹം തീര്‍ക്കാന്‍
ഇത്രയും നാള്‍ കണ്ണീരൊഴിക്കിയ പുഴ

നിന്റെ ഉണര്‍ച്ചകള്‍ക്കൊക്കെയും
കാവല്‍ നിന്ന പുഴ

യാത്ര പറയേണ്ടി വരുന്നത്
എനിക്കും നിനക്കുമിടയില്‍ എന്തെങ്കിലും
അവശേഷിക്കുമ്പോള്‍ മാത്രമാണ്.

1 comment:

  1. യാത്ര പറയേണ്ടിവരുന്നത് എനിക്കും നിനക്കും ഇടയിൽ എന്തെങ്കിലും അവശേഷിക്കുമ്പോൾ മാത്രമാണ്... good

    ReplyDelete