Friday, September 21, 2012

ആനയും ഉറുമ്പും

“ആനയും ഉറുമ്പും” കഥകളെനിക്കിഷ്ടമാണ്
ഒരിക്കലും ചേരാത്തതു ചേര്‍ക്കുന്ന കൌതുകം.

ആനയ്ക്കു ചോരകൊടുക്കാനോടുന്ന ഉറുമ്പും
ഉറുമ്പിന്‍റെ ചെരുപ്പു തെറ്റിയിടുന്ന ആനയും
രണ്ടു ലോകങ്ങളെ ഒന്നാക്കാന്‍ ശ്രമിക്കുന്നു

പക്ഷേ, ഒരു തുള്ളിവെള്ളത്തില്‍ പിടയുമ്പോള്‍ ,
ഒരു അരി പോലും ഭാരമാകുമ്പോള്‍ ,
ഉറുമ്പനുഭവിക്കുന്നത്
ആനയുണ്ടോ അറിയുന്നു ?

ഒരു മാളത്തിലും കയറാനാകാതെ,
കയറിയ ഉയരങ്ങളില്‍ നിന്ന് ഇറങ്ങാനാവാതെ,
ഉടല്‍ ഭാരമായി
ആന വലയുന്നതുണ്ടോ ഉറുമ്പറിയുന്നു !?

കാണാമറയത്ത് നീ അലയുന്നതുണ്ടോ
ഞാനറിയുന്നു ?!

കാഴ്ചപ്പുറങ്ങളില്‍ ഞാന്‍ വലയുന്നതുണ്ടോ
നീ അറിയുന്നു ?!

2 comments:

  1. Exactly correct... Not easy to understand each other...

    ReplyDelete
  2. കാണാമറയത്ത് നീ അലയുന്നതുണ്ടോ
    ഞാനറിയുന്നു?
    കാഴ്ചപ്പുറങ്ങളിൽ ഞാൻ വലയുന്നതുണ്ടോ
    നീ അറിയുന്നു!?

    ReplyDelete