ഇങ്ങനെ ചില തോരാമഴകള്‍ നല്ലതാണ്
ഒരിടത്തേയ്ക്കും പറഞ്ഞുവിടാതെ
ചിണുങ്ങിയും മുഖം കറുപ്പിച്ചും ,
ഉള്ളിലേയ്ക്കു തന്നെ ആട്ടിയോടിക്കുന്ന
പെയ്തൊഴിയാത്ത ചില മഴകള്‍ നല്ലതാണ്
അകത്തിപ്പോള്‍ ഒത്തിരിയിടമുണ്ട്
മുമ്പ് കാണാതെ പോയ പലതുമുണ്ട്
നല്ല തണുപ്പുണ്ട് , മടിയുണ്ട്
ഉറക്കം വരുന്നുണ്ട്
കറന്റുകൂടി പോയതുകൊണ്ട്
ഒരിടത്തേയ്ക്കും പറഞ്ഞുവിടാതെ
ചിണുങ്ങിയും മുഖം കറുപ്പിച്ചും ,
ഉള്ളിലേയ്ക്കു തന്നെ ആട്ടിയോടിക്കുന്ന
പെയ്തൊഴിയാത്ത ചില മഴകള്‍ നല്ലതാണ്
അകത്തിപ്പോള്‍ ഒത്തിരിയിടമുണ്ട്
മുമ്പ് കാണാതെ പോയ പലതുമുണ്ട്
നല്ല തണുപ്പുണ്ട് , മടിയുണ്ട്
ഉറക്കം വരുന്നുണ്ട്
കറന്റുകൂടി പോയതുകൊണ്ട്
മനഃസമാധാനമുണ്ട്
കട്ടന്‍ കാപ്പിയും കടല വറുത്തതുമുണ്ട്
ഇരുട്ടായതിനാല്‍ സന്ധ്യയ്ക്കെല്ലാവരും
ഒരുമിച്ചിരിക്കുന്നുണ്ട്
അയലത്തെ പൂച്ചപെറ്റതടക്കം
വാര്‍ത്തയാകുന്നുണ്ട്
പിന്നാമ്പുറത്ത് ഒടിച്ചു മടക്കി കഷണമാക്കിയ
പാടത്തു നിന്ന് തവളക്കരച്ചിലുണ്ട്
വിളക്കിലേയ്ക്ക് ഈയലുകള്‍ പാറി വരുന്നുണ്ട്
നോക്കൂ, മഴനനഞ്ഞകത്തേയ്ക്കോടിക്കയറിയ
ഈ കാറ്റ് കൊണ്ടുവന്നതെന്തൊക്കെയാണ് !
കട്ടന്‍ കാപ്പിയും കടല വറുത്തതുമുണ്ട്
ഇരുട്ടായതിനാല്‍ സന്ധ്യയ്ക്കെല്ലാവരും
ഒരുമിച്ചിരിക്കുന്നുണ്ട്
അയലത്തെ പൂച്ചപെറ്റതടക്കം
വാര്‍ത്തയാകുന്നുണ്ട്
പിന്നാമ്പുറത്ത് ഒടിച്ചു മടക്കി കഷണമാക്കിയ
പാടത്തു നിന്ന് തവളക്കരച്ചിലുണ്ട്
വിളക്കിലേയ്ക്ക് ഈയലുകള്‍ പാറി വരുന്നുണ്ട്
നോക്കൂ, മഴനനഞ്ഞകത്തേയ്ക്കോടിക്കയറിയ
ഈ കാറ്റ് കൊണ്ടുവന്നതെന്തൊക്കെയാണ് !
No comments:
Post a Comment