ചിലര്‍ അങ്ങനെയാണ്
ഒരു ഭ്രമണം പൂര്‍ത്തിയാക്കി
ദേശാടനക്കിളികളെപ്പോലെ
വീഴാറായ ചില്ലതേടി
വരുന്നവര്‍
ചിലര്‍ നിലച്ചുപോയ ഘടികാരം പോലെയാണ്
യാദൃച്ഛികമായി
പകലിരവുകളില്‍
നൊടിയിട കൃത്യതയില്‍
മുട്ടിത്തിരിയുന്നവര്‍
ചിലര്‍ പാറപ്പുറത്ത്
വിതച്ചവര്‍
അവര്‍ - മുളയ്ക്കാത്ത
വിത്തുകളുടെ അധിപതികള്‍
ഇടയ്ക്ക്, കാറ്റില്‍
തൂവിപ്പോയവരും
കനലില്‍
ഉരുകിപ്പോയവരും
കണ്ണീരില്‍
അലിഞ്ഞുപോയവരും
കിനാവില് ഉയിര്‍കൊണ്ടവരും ഉണ്ട്
ഏറ്റവും ഒടുവില്‍
പൂവിതള്‍ കൊണ്ട്
മുറിവേറ്റ ചിലരും
വീഴാറായ ചില്ലകൾ നമ്മൾ.... നന്നായിട്ടുണ്ട് ചേട്ടാ....!:)
ReplyDeleteഇതിൽ എവിടെയൊക്കെയോ ഒരു 'ഞാൻ' ഉണ്ട് ഷാൻ.. നല്ല കവിത. ഒരു വീഴാറായ ചില എവിടെയോ എന്നെ കാത്തിരിപ്പുണ്ട് !
ReplyDeleteപൂവിതൾ കൊണ്ട് മുറിവേറ്റ ചിലർ...👌
ReplyDelete