യൂദാ..
നിനക്കെന്നെ
ചതിക്കാന്‍ കഴിഞ്ഞുവെങ്കില്‍
നിശ്ചയമായും ഞാന്‍
നിശ്ചയമായും ഞാന്‍
ചതിക്കപ്പെടേണ്ടവന്‍
തന്നെ.
ഭൂമിയിലൊരാളും
ഇനിമേല്‍ വിശ്വസ്തനായി ജീവിക്കുകയില്ല.
നിന്റെ
അന്ത്യചുംബനത്തോടെ
മുള്‍ക്കിരീടത്തിന്റെ
ഭാരം
എന്നില്‍
നിന്നും എന്നെന്നേയ്ക്കുമായി ഒഴിഞ്ഞു.
വചനം
അനന്തകാലത്തോളം നിവൃത്തിയായി
ഒരു
വെള്ളരിപ്രാവിന്റെ ചിറകടി
വിഹായസ്സില്‍
കേള്‍ക്കുമാറായി
കുരിശിന്റെ
നീളമളന്ന രക്തച്ചാലുകള്‍
വഞ്ചനാദിനത്തിന്റെ
തിരുശേഷിപ്പുകളായി
നിനക്കുവേണ്ടി
ഞാന്‍ കരുതിവെച്ച വീഞ്ഞ് പുളിച്ചുപോയി
അനന്തരം,
ഒരു മുറവിളി മാത്രം ബാക്കിയായി
എന്റെ
ദൈവമേ, എന്റെ ദൈവമേ
എന്നെ
ഇപ്രകാരം കൈവിട്ടതെന്ത്?
? !
ReplyDelete😢😢😢
ReplyDeleteAaro karyamayi chathichu...ath yuda cheytha chathi aanenn tonnunnilla
ReplyDelete