Monday, December 17, 2012

വിഡ്ഢി

മരിക്കുന്നവന്‍ കരുതുന്നതിലും എത്രയോ വേഗമാണ്
ഉറ്റവരുടെ മുറിവുകളുണങ്ങുന്നത്
എത്രപെട്ടെന്നാണ് വേര്‍പാടൊരോര്‍മയാകുന്നത്
കാര്യങ്ങള്‍ പഴയപടിയാവുന്നത്

മരിച്ചവന്‍ തീര്‍ച്ചയായും ഇതിലേറെ അര്‍ഹിക്കുന്നുണ്ട്
ആ അടര്‍ന്നുപോക്ക് താങ്ങാനാവാത്ത ആരൊക്കെയോ
കൂടെവരുമെന്നയാള്‍ പിന്തിരിഞ്ഞാണ് പോയത്

അയാള്‍ ഇനിയൊരിക്കലും വരില്ലെന്നതാണോ
അയാളെ ഇനിയൊന്നും ബോധിപ്പിക്കേണ്ടെന്നതാണോ
പ്രകടനങ്ങളസംഗതങ്ങളാവുന്നതാണോ
അവരെ വീണ്ടും അവരവരാക്കിയത്

അയാളുടെ ദേഹം വിട്ടുകൊടുക്കില്ലെന്നലമുറയിട്ടവള്‍
രാത്രിയിലയാള്‍ അകത്തുവന്നെന്നു തോന്നി
അലറിവിളിക്കുന്നു...

കൂട്ടുകാരാ,
നാം നടന്ന വഴികള്‍ എന്നെങ്കിലും
നമ്മെ ഓര്‍ക്കുന്നുണ്ടാവുമോ ?

2 comments:

  1. നാം നടന്ന വഴികൾ എന്നെങ്കിലും നമ്മെ ഓർക്കുന്നുണ്ടാകുമോ? Fantastic....

    ReplyDelete