പുഴുക്കളെപ്പോലെ ആസകലം
അരിച്ചിറങ്ങും ചില ബന്ധങ്ങള്‍
എത്രതട്ടിയാലും പോവാതെ
എത്ര ചൊറിഞ്ഞാലും തീരാതെ
ചില അഗമ്യഗമനങ്ങള്‍
സൌഹൃദത്തിന്‍റെ ശലഭവീഥികളിലെ
പാതി കലങ്ങിയ സമാധികള്‍
പറക്കലല്ല ഇഴയലാണ് പഥ്യം
കടിച്ചു തൂങ്ങലാണ് ശീലം
അശുജന്മമെന്ന വിനയം
അരിച്ചിറങ്ങും ചില ബന്ധങ്ങള്‍
എത്രതട്ടിയാലും പോവാതെ
എത്ര ചൊറിഞ്ഞാലും തീരാതെ
ചില അഗമ്യഗമനങ്ങള്‍
സൌഹൃദത്തിന്‍റെ ശലഭവീഥികളിലെ
പാതി കലങ്ങിയ സമാധികള്‍
പറക്കലല്ല ഇഴയലാണ് പഥ്യം
കടിച്ചു തൂങ്ങലാണ് ശീലം
അശുജന്മമെന്ന വിനയം
അലസഗമനമെങ്കിലും
തന്‍റേടങ്ങളില്‍ വേഗമെത്തുന്ന വേഗത
പലവഴിയുഴയ്ക്കുന്ന ശീലജ്ഞാനം
കണ്ണൊഴിച്ചെന്തും കാണാം
കതിരുകളകമേ മുറിക്കും
ഗൃഹാതുരതയേറും
ചീഞ്ഞൊടുങ്ങും വരെ വിട്ടുപോവില്ല
അഭിമാനിയാണ്
ചെറുതായൊന്നു തൊട്ടാല്‍ പോലും
പൊള്ളിപ്പിടയും
അധ്വാനിയാണ്
ഇരുണ്ടുവെളുക്കും മുമ്പേ
നിങ്ങളിലെ പച്ചപ്പുകള്‍ പാടെ തിന്നു തീര്‍ക്കും
തന്‍റേടങ്ങളില്‍ വേഗമെത്തുന്ന വേഗത
പലവഴിയുഴയ്ക്കുന്ന ശീലജ്ഞാനം
കണ്ണൊഴിച്ചെന്തും കാണാം
കതിരുകളകമേ മുറിക്കും
ഗൃഹാതുരതയേറും
ചീഞ്ഞൊടുങ്ങും വരെ വിട്ടുപോവില്ല
അഭിമാനിയാണ്
ചെറുതായൊന്നു തൊട്ടാല്‍ പോലും
പൊള്ളിപ്പിടയും
അധ്വാനിയാണ്
ഇരുണ്ടുവെളുക്കും മുമ്പേ
നിങ്ങളിലെ പച്ചപ്പുകള്‍ പാടെ തിന്നു തീര്‍ക്കും
No comments:
Post a Comment